കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
സുസ്ഥിര വികസനവും ശുചിത്വവും സാമൂഹ്യനീതിയും ഉറപ്പുള്ള, വിദ്യാഭ്യാസവും ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും മുൻനിറുത്തിയ മാതൃകാ ഗ്രാമമായി പഞ്ചായത്തെ മാറ്റുക. എല്ലാ ജനങ്ങൾക്കും സമാന അവസരങ്ങളും മികച്ച ജീവിത നിലവാരവും ഉറപ്പാക്കുന്ന സ്വയംപര്യാപ്ത ഗ്രാമസമൂഹം സൃഷ്ടിക്കുക.
ദൗത്യം
ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പുരോഗതി ഉറപ്പാക്കുകയും അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഗ്രാമ പഞ്ചായത്തിന്റെ ദൗത്യം. ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണത്തിലൂടെ ഗ്രാമത്തിന്റെ സമഗ്ര വികസനം കൈവരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.