ജാഗ്രത സമിതി
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ശാരീരിക, മാനസിക, സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും അതിക്രമം, ചൂഷണം, വിവേചനം, അവകാശ ലംഘനം എന്നിവ തടയുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പ്രവർത്തിക്കുന്ന സ്ഥിരം സംരക്ഷണ സംവിധാനമാണ് ജാഗ്രത സമിതി.
സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര ഇടപെടൽ ആവശ്യമായ സാഹചര്യങ്ങളിൽ തൽക്ഷണം പ്രവർത്തിക്കുകയും, വിവിധ സർക്കാർ വകുപ്പുകളുടെയും നിയമ സഹായ സംവിധാനങ്ങളുടെയും സേവനങ്ങൾ ഏകോപിപ്പിച്ച് ഫലപ്രദമായ പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ജാഗ്രത സമിതിയുടെ പ്രധാന ദൗത്യം.
- സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും അതിക്രമങ്ങൾ തടയുകയും ചെയ്യുക.
- സ്ത്രീകളും കുട്ടികളും സംബന്ധിച്ച പരാതികൾ സ്വീകരിച്ച് അടിയന്തര ഇടപെടലിലൂടെ പരിഹാരം ഉറപ്പാക്കുക.
- പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ജില്ലാ ജാഗ്രത സമിതി, വനിത കമ്മീഷൻ, നിയമസഹായ ഏജൻസികൾ എന്നിവയ്ക്ക് കൈമാറുക.
- സ്ത്രീ-ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികളും ഏജൻസികളും ഏകോപിപ്പിക്കുക.
- സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക.
- ജനകീയ കൂട്ടായ്മകളും സാമൂഹിക സംഘടനകളും പങ്കാളികളാക്കി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.
- സ്ത്രീ-ശിശു സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ സമൂഹത്തിന്റെ നിരീക്ഷണവും പിന്തുണയും ഉറപ്പാക്കുക.
| പദവി | ഉത്തരവാദി |
|---|---|
| ചെയർപേഴ്സൺ | ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് |
| വൈസ് ചെയർപേഴ്സൺ | വൈസ് പ്രസിന്റ് |
| കൺവീനർ | ഐ.സി.ഡി.എസ് സൂപ്പർവൈസർ |
| കോ-കൺവീനർ | പഞ്ചായത്ത് സെക്രട്ടറി |
| അംഗങ്ങൾ | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, അഭിഭാഷക, പോലീസ് ഇൻസ്പെക്ടർ/എസ്.ഐ, എസ്.സി/എസ്.ടി വനിത പ്രതിനിധി, മെഡിക്കൽ ഓഫീസർ, സി.ഡി.എസ് ചെയർപേഴ്സൺ, വാർഡ് ജാഗ്രത സമിതി പ്രതിനിധി |
| ക്ഷണിതാക്കൾ | ഡി.സി.പി.സി പ്രതിനിധി, വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ |
| ക്രമ നം. | പദവി | പേര് | ഫോൺ |
|---|---|---|---|
| 1 | ചെയർപേഴ്സൺ | സാജിത സഫറുള്ള | 9496049670 |
| 2 | വൈസ് ചെയർപേഴ്സൺ | രജീഷ്ബാബു എം | 9447479633 |
| 3 | കൺവീനർ | റോസ്ന വിന്സെന്റ് | 7510172216 |
| 4 | കോ-കൺവീനർ | പ്രമീള ബോബി സി | 9497601772 |
| 5 | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | നജീബ് ടി എസ് | 9544183785 |
| 6 | അഭിഭാഷക | അഡ്വ. നവീന് | |
| 7 | പോലീസ് ഇൻസ്പെക്ടർ / എസ്.ഐ | - | |
| 8 | എസ്.സി./എസ്.ടി പ്രതിനിധി | ||
| 9 | മെഡിക്കൽ ഓഫീസർ | ഡോ. ചൈതന്യ | 8281302670 |
| 10 | സി.ഡി.എസ് ചെയർപേഴ്സൺ | സുഹറ | 9946046614 |
| 11 | വാർഡ് ജാഗ്രത സമിതി പ്രതിനിധി | - | - |
ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടിസ്ഥാന ഘടകമാണ് വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനായി വാർഡ്തലത്തിൽ പ്രവർത്തിക്കുന്ന ഈ സമിതി ഗ്രാമസഭയോടൊപ്പം അല്ലെങ്കിൽ പ്രത്യേക യോഗമായി സംഘടിപ്പിക്കാവുന്നതാണ്.
- ചെയർപേഴ്സൺ : വാർഡ് മെമ്പർ / കൗൺസിലർ
- വൈസ് ചെയർപേഴ്സൺ : എ.ഡി.എസ് പ്രസിഡന്റ് / തിരഞ്ഞെടുക്കപ്പെടുന്ന വനിത
- കൺവീനർ : അങ്കണവാടി വർക്കർ (അല്ലെങ്കിൽ ആശ / എസ്.സി.-എസ്.ടി പ്രമോട്ടർ / മറ്റ് വനിത കമ്മ്യൂണിറ്റി വർക്കർ)
- ജോയിന്റ് കൺവീനർ
- അംഗങ്ങൾ : ഡോക്ടർ, അഭിഭാഷകൻ, റിട്ടയർ ഉദ്യോഗസ്ഥൻ, സന്നദ്ധ സംഘടനാ പ്രതിനിധി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എ.ഡി.എസ് / സി.ഡി.എസ് പ്രതിനിധി.
- എക്സ്-ഒഫീഷ്യോ അംഗങ്ങൾ : ആരോഗ്യ പ്രവർത്തക, സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി, അങ്കണവാടി അധ്യാപിക, വാർഡ് വികസന സമിതി കൺവീനർ, ബാലസഭ പ്രസിഡന്റ്.