തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണം-മഴക്കാല മുന്നറിയിപ്പ് 24X7 ഹെല്‍പ്പ് ഡെസ്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ബന്ധപ്പെടേണ്ട നമ്പര്‍ 9496049671,9645005644
ജാഗ്രത സമിതി

ജാഗ്രത സമിതി
എന്താണ് ജാഗ്രത സമിതി?

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ശാരീരിക, മാനസിക, സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും അതിക്രമം, ചൂഷണം, വിവേചനം, അവകാശ ലംഘനം എന്നിവ തടയുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പ്രവർത്തിക്കുന്ന സ്ഥിരം സംരക്ഷണ സംവിധാനമാണ് ജാഗ്രത സമിതി.

സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര ഇടപെടൽ ആവശ്യമായ സാഹചര്യങ്ങളിൽ തൽക്ഷണം പ്രവർത്തിക്കുകയും, വിവിധ സർക്കാർ വകുപ്പുകളുടെയും നിയമ സഹായ സംവിധാനങ്ങളുടെയും സേവനങ്ങൾ ഏകോപിപ്പിച്ച് ഫലപ്രദമായ പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ജാഗ്രത സമിതിയുടെ പ്രധാന ദൗത്യം.

ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും
  • സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും അതിക്രമങ്ങൾ തടയുകയും ചെയ്യുക.
  • സ്ത്രീകളും കുട്ടികളും സംബന്ധിച്ച പരാതികൾ സ്വീകരിച്ച് അടിയന്തര ഇടപെടലിലൂടെ പരിഹാരം ഉറപ്പാക്കുക.
  • പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ജില്ലാ ജാഗ്രത സമിതി, വനിത കമ്മീഷൻ, നിയമസഹായ ഏജൻസികൾ എന്നിവയ്ക്ക് കൈമാറുക.
  • സ്ത്രീ-ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികളും ഏജൻസികളും ഏകോപിപ്പിക്കുക.
  • സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക.
  • ജനകീയ കൂട്ടായ്മകളും സാമൂഹിക സംഘടനകളും പങ്കാളികളാക്കി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.
  • സ്ത്രീ-ശിശു സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ സമൂഹത്തിന്റെ നിരീക്ഷണവും പിന്തുണയും ഉറപ്പാക്കുക.
ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി – ഘടന
പദവിഉത്തരവാദി
ചെയർപേഴ്സൺഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്
വൈസ് ചെയർപേഴ്സൺവൈസ് പ്രസിന്‍റ്
കൺവീനർഐ.സി.ഡി.എസ് സൂപ്പർവൈസർ
കോ-കൺവീനർപഞ്ചായത്ത് സെക്രട്ടറി
അംഗങ്ങൾക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, അഭിഭാഷക, പോലീസ് ഇൻസ്പെക്ടർ/എസ്.ഐ, എസ്.സി/എസ്.ടി വനിത പ്രതിനിധി, മെഡിക്കൽ ഓഫീസർ, സി.ഡി.എസ് ചെയർപേഴ്സൺ, വാർഡ് ജാഗ്രത സമിതി പ്രതിനിധി
ക്ഷണിതാക്കൾഡി.സി.പി.സി പ്രതിനിധി, വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ
ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾ
ക്രമ നം.പദവിപേര്ഫോൺ
1ചെയർപേഴ്സൺസാജിത സഫറുള്ള9496049670
2വൈസ് ചെയർപേഴ്സൺരജീഷ്ബാബു ​എം9447479633
3കൺവീനർറോസ്ന വിന്‍സെന്‍റ്7510172216
4കോ-കൺവീനർപ്രമീള ബോബി സി9497601772
5ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺനജീബ് ടി എസ്9544183785
6അഭിഭാഷകഅഡ്വ. നവീന്‍ 
7പോലീസ് ഇൻസ്പെക്ടർ / എസ്.ഐ -
8എസ്.സി./എസ്.ടി പ്രതിനിധി  
9മെഡിക്കൽ ഓഫീസർഡോ. ചൈതന്യ8281302670
10സി.ഡി.എസ് ചെയർപേഴ്സൺസുഹറ 9946046614
11വാർഡ് ജാഗ്രത സമിതി പ്രതിനിധി--
വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി

ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടിസ്ഥാന ഘടകമാണ് വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനായി വാർഡ്തലത്തിൽ പ്രവർത്തിക്കുന്ന ഈ സമിതി ഗ്രാമസഭയോടൊപ്പം അല്ലെങ്കിൽ പ്രത്യേക യോഗമായി സംഘടിപ്പിക്കാവുന്നതാണ്.

വാർഡ് / ഡിവിഷൻ തല സമിതി ഘടന
  • ചെയർപേഴ്സൺ : വാർഡ് മെമ്പർ / കൗൺസിലർ
  • വൈസ് ചെയർപേഴ്സൺ : എ.ഡി.എസ് പ്രസിഡന്റ് / തിരഞ്ഞെടുക്കപ്പെടുന്ന വനിത
  • കൺവീനർ : അങ്കണവാടി വർക്കർ (അല്ലെങ്കിൽ ആശ / എസ്.സി.-എസ്.ടി പ്രമോട്ടർ / മറ്റ് വനിത കമ്മ്യൂണിറ്റി വർക്കർ)
  • ജോയിന്റ് കൺവീനർ
  • അംഗങ്ങൾ : ഡോക്ടർ, അഭിഭാഷകൻ, റിട്ടയർ ഉദ്യോഗസ്ഥൻ, സന്നദ്ധ സംഘടനാ പ്രതിനിധി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എ.ഡി.എസ് / സി.ഡി.എസ് പ്രതിനിധി.
  • എക്സ്-ഒഫീഷ്യോ അംഗങ്ങൾ : ആരോഗ്യ പ്രവർത്തക, സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി, അങ്കണവാടി അധ്യാപിക, വാർഡ് വികസന സമിതി കൺവീനർ, ബാലസഭ പ്രസിഡന്റ്.
കുറിപ്പ് : ജാഗ്രത സമിതിയുടെ അംഗങ്ങൾ, ഫോൺ നമ്പറുകൾ, മറ്റ് വിവരങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനങ്ങൾക്കനുസരിച്ച് കാലാകാലങ്ങളിൽ പുതുക്കപ്പെടാവുന്നതാണ്.